രാഷ്ട്രീയപ്രതിസന്ധി ഒടുവില്‍ കലങ്ങിത്തെളിയുന്നു ; സച്ചിന്‍ പൈലറ്റ് രാഹുലിനേയും പ്രിയങ്കയേയും കണ്ടു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയതായി സൂചന. കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധിക്ക് തത്കാലം അയവു വന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നാണ് വിവരം. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Top