rajastan-murder-

ജയ്പുര്‍: അന്യജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ നാട്ടുകാരുടെ മുന്നില്‍വച്ച് സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്നു ചുട്ടുകൊന്നു. രാജസ്ഥാനിലെ ഡുങ്കര്‍പുര്‍ ഗ്രാമത്തിലാണ് ദുരഭിമാനക്കൊല നടന്നത്. എട്ടു വര്‍ഷം മുമ്പാണു വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് യുവതി അന്യജാതിക്കാരനെ വിവാഹം ചെയ്തത്. അതിനു ശേഷം ആദ്യമായി ബന്ധുക്കളെ കാണാന്‍ എത്തിയപ്പോഴാണ് ബന്ധുക്കളുടെ കൊടുംക്രൂരതയ്ക്ക് പാത്രമായത്.

രമാ കന്‍വാര്‍ (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീടാണ് ജീവനോടെ തീകൊളുത്തിയത്. സംഭവത്തില്‍ 35 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പിതാവടക്കം ഏഴു പേര്‍ അറസ്റ്റിലായി.

Top