കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സഹായഹസ്തം നീട്ടി രാജസ്ഥാനും

ജയ്പൂര്‍: കോവിഡ് മൂലം അനാഥരായ കുട്ടിക്ക് സഹായഹസ്തം നീട്ടി രാജസ്ഥാനും. രാജസ്ഥാന്‍ സര്‍ക്കാര്‍ കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രത്യേക പാക്കേജ് പ്രകാരം ഒരു ലക്ഷം രൂപ ധനസഹായം നല്‍കും.

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് എത്രയും വേഗം ഒരു ലക്ഷം രൂപ നല്‍കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. 18 വയസു വരെ പ്രതിമാസം 25,00 രൂപ വീതം നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 18 വയസാകുമ്പോള്‍ അഞ്ച് ലക്ഷം നല്‍കും.

കൂടാതെ പ്രതിമാസം 1,500 രൂപ വീതം കോവിഡ് ബാധിച്ച് ഭര്‍ത്താവിനെ നഷ്ടമായ ഭാര്യമാര്‍ക്കും നല്‍കും. കോവിഡ് ബാധിച്ച് ഭര്‍ത്താവിനെ നഷ്ടമായ ഭാര്യമാരുടെ മക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതവും ബുക്കുകള്‍ക്കും വസ്ത്രത്തിനുമായി 2500 വീതവും നല്‍കും.

Top