ചെഗുവേരയുടെ വിഗ്രഹവും ചെങ്കൊടികളും ക്ഷേത്രങ്ങളില്‍ ആരാധിക്കേണ്ടി വരും; രാജസേനന്‍

rajasenan

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാജസേനന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്റെ പ്രതികരണം. ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റിന്റെ രഹസ്യ നയങ്ങളിലൊന്നാണ് ഹിന്ദിക്കളെ ഭിന്നിപ്പിക്കുകയെന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു പ്രശ്‌നം വന്നാല്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്.

എന്നാല്‍, ഹിന്ദുക്കള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല. ഇതിന്റെ പുറകില്‍ പുരോഗമന വാദികളായ കുറച്ച് ആളുകളുണ്ട്. എന്നാല്‍ കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടികളും ഇതിനു മുതിരില്ലെന്നും രാജസേനന്‍ പറഞ്ഞു. ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ താമസിയാതെ ചെഗുവേരയുടെ വിഗ്രഹവും ചെങ്കൊടികളും ക്ഷേത്രങ്ങളില്‍ വെച്ച് ആരാധിക്കേണ്ട ഗതികേട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top