Rajani’s reward 100 crore in Enthiran 2.0

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് !

പുറത്ത് വരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഏറ്റവും പുതിയ ചിത്രമായ യന്തിരന്‍ 2വിനായി രജനി വാങ്ങുന്നത് 100 കോടി? ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്.

ഒടുവില്‍ പുറത്തിറങ്ങിയ രജനി ചിത്രമായ കബാലിക്ക് സൂപ്പര്‍സ്റ്റാറിന് ലഭിച്ചത് 60 കോടിയോളം രൂപയാണെന്നാണ് പറയപ്പെടുന്നത്.

600 കോടിയേളം രൂപ ലോക നിലവാരത്തില്‍ കബാലി കളക്ട് ചെയ്തതായാണ് പുറത്ത് വന്ന വിവരം.

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തോഴനായ പ്രമുഖ സംവിധായകന്‍ ശങ്കറും രജനിയും ഒത്തുചേരുന്ന യന്തിരന്‍ 2-ല്‍ വില്ലനായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാറാണ്. അതുകൊണ്ട് തന്നെ 1000 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

യന്തിരന്‍ 1 സൂപ്പര്‍ഹിറ്റായതിനാല്‍ യന്തിരന്‍ 2ന്റെ വിജയ കാര്യത്തില്‍ ആര്‍ക്കും സംശമില്ല. എത്രരൂപ കളക്ട് ചെയ്യുമെന്ന് മാത്രമാണ് ഇപ്പോള്‍ സിനിമാ ലോകം ഉറ്റു നോക്കുന്നത്.

അടുത്ത വര്‍ഷം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന് വലിയ പ്രാധാന്യമാണ് ഇതിനകം തന്നെ കൈവന്നിരിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍ 50 കോടിയും, സല്‍മാന്‍ ഖാന്‍ 60 കോടി, ആമിര്‍ഖാന്‍ 50 കോടി, അക്ഷയ്കുമാര്‍ 40 കോടിയുമാണ് ഓരോ സിനിമക്കും ശരാശരി പ്രതിഫലമായി വാങ്ങുന്നത്.

ഇന്ത്യക്ക് പുറത്തും രജനികാന്തിന് മറ്റ് താരങ്ങളെ അപേക്ഷിച്ച് വന്‍ മാര്‍ക്കറ്റാണ് ഉള്ളത്. പ്രത്യേകിച്ച് ജപ്പാന്‍,മലേഷ്യ, ചൈന, സിംഗപ്പൂര്‍, എന്നിവിടങ്ങളില്‍.

Top