ബന്ദിപ്പൂര്‍ കാട്ടില്‍ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്

മാന്‍ വിഎസ് വൈല്‍ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ നടന്‍ രജനീകീന്തിന് പരിക്ക്.ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് രജനീകാന്തിന് പരിക്കേറ്റതെന്നാണ് സൂചന.

പരിക്ക് നിസ്സാരമാണെന്നും തലൈവര്‍ സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഷൂട്ടിങ്ങിനിടെ അനുവാദമില്ലാതെ ഡ്രോണ് ഉപയോഗിക്കുന്നതിന് കര്‍ണാടക വനംവകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

Top