ശങ്കര്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന ചിത്രം 2.0 കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നു.
2.0 വിന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രജനികാന്തും ഇതെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് പുറമെ ജപ്പാനീസ്, കൊറിയന്‍, ചൈനീസ് എന്നീ വിദേശഭാഷകളിലും പുറത്തിറങ്ങുന്ന 2.0 രാജ്യത്തെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ്.
വിദേശ ലൊക്കേഷനുകളെ ഒഴിവാക്കി പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരെ ആശ്രയിച്ചിരിക്കുന്ന ചിത്രം 2.0 ഇന്ത്യയിലെ വിവിധ നഗരങ്ങളിലാണ് ചിത്രീകരിച്ചത്.