രജനികാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക്

rajanikanth

ചെന്നൈ:വിദഗ്ധ ചികിത്സയ്ക്ക് നടന്‍ രജനികാന്ത് വിദേശത്തേക്ക്. രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് ജനുവരി 14ന് സിംഗപ്പൂരിലേയ്ക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തിരിക്കുന്നത്.

പ്രതിഷേധങ്ങളുടെ ഭാഗമായി സ്വയം തീകൊളുത്തിയ ആരാധകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രഖ്യാപനത്തിനു പിന്നാലെ രജനികാന്തിന്റെ വീടിനു മുന്നില്‍ വച്ചാണ് ചെന്നൈ സ്വദേശിയായ മുരുകേശന്‍ സ്വയം തീകൊളുത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ രജനികാന്ത് അറിയിച്ചിരുന്നു.

Top