രജനികാന്ത് ചിത്രം ‘പേട്ട’ ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണു വില്ലന്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം തീയറ്ററിലെത്തുന്ന രജനിയുടെ രണ്ടാമത്തെ ചിത്രമാണു പേട്ട. നേരത്തേ മോഡേണ്‍ സ്‌റ്റൈലിലുള്ള രജനിയുടെ പോസ്റ്ററാണ് പുറത്തുവന്നതെങ്കില്‍ ഇപ്പോള്‍ നാടന്‍ തമിഴ് ലുക്കാണ് പുറത്തുവന്നിട്ടുള്ളത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ ശശികുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനുും മേഘ ആകാശുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.

ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. രജനിയുടെ മക്കള്‍ വേഷത്തിലാണ് ഇരുവരും എത്തുക എന്നാണ് സൂചന. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top