രജനിയുടെ സയന്റിഫിക്ക് ത്രില്ലറായ 2.0 അടുത്ത വര്‍ഷം ജനുവരി 25ന്

2.0 rejani movie

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 റിലീസ് അടുത്ത വര്‍ഷം ജനുവരി 25ന്. വിഎഫ്എക്‌സ് വര്‍ക്കുകള്‍ക്കു വേണ്ടിയാണ് റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

എസ്. ഷങ്കര്‍ സംവിധാനം ചെയ്ത സയന്റിഫിക്ക് തില്ലറാണ് 2.0. ബി. ജയമോഹന്‍, ഷങ്കര്‍ എന്നിവര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജനീകാന്ത് ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മറ്റു ചില ഭാഷകളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കുകയും ചെയ്യും.

വില്ലനായി, ഞെട്ടിക്കുന്ന മേക്കോവറിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്റെ വേഷമാണ് രജനീകാന്തിന്. അക്ഷയ്‌യുടെ ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമാണ് 2.0.

Top