എ ആര്‍ മുരുഗദോസ്സ്‌ – രജനികാന്ത് ചിത്രം ദര്‍ബാര്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് എത്തുന്നത്.

ഇരട്ട വേഷത്തില്‍ എത്തുന്ന രജനികാന്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റെ വേഷമായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേത ചിത്രത്തില്‍ രജനികാന്തിന്റെ മകളായും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top