രജനീകാന്തിന്റെ കാലായുടെ പുതിയ പോസ്റ്ററില്‍ ഹുമ ഖുറേഷി

kalaa

രാധകരെ ആവേശത്തിലാക്കി ‘കാലാ’ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ മുഖമാണ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
45 വയസ്സുള്ള സെറീന എന്ന കഥാപാത്രമായിട്ടാണ് ഹുമ അഭിനയിക്കുന്നത്.

സിനിമയില്‍ രജനീകാന്തിനോടൊപ്പം തുല്യപ്രധാന്യമുള്ള വേഷമാണ് ഹുമയുടേത്. കബാലിക്കു ശേഷം പാ രഞ്ജിത്തും സ്‌റ്റൈല്‍ മന്നനും ഒന്നിക്കുന്ന ചിത്രമാണ് കാല. പാ രഞ്ജിത്തിനൊപ്പം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നാനാ പടേക്കര്‍, ഹുമ ഖുറൈഷി, ഈശ്വര റാവു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Top