‘ഇന്ത്യന്‍’ നായക വേഷം നഷ്ടപ്പെടുത്തി രജനി ചെയ്തത് ചരിത്ര മണ്ടത്തരം . . . !

ജനീകാന്തിന്റെ ഏറ്റവും മാസായ സിനിമ ഏതാണെന്ന് ചോദിച്ചാൽ അത് ബാഷ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതുപോലെ ദളപതി വിജയ് യുടെ മാസ് ചിത്രത്തിൽ പോക്കിരിയെ വെല്ലാൻ മറ്റൊരു ചിത്രവുമില്ല.

ഈ രണ്ട് സൂപ്പർതാരങ്ങളുടെയും സൂപ്പർഹിറ്റ് സിനിമകളുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പുതിയ കാലഘട്ടത്തിലാണ് ബാഷയും പോക്കിരിയും ഇറങ്ങിയതെങ്കിൽ ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി ക്ലബിൽ ഇടം പിടിക്കുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

ആരാധക ലക്ഷങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ബാഷയും പോക്കിരിയും രജനിക്കും വിജയ് ക്കും അവരുടെ കരിയറിൽ തന്നെ പുതിയ വഴിതിരിവ് സൃഷ്ടിച്ച സിനിമകളാണ്.

എന്നാൽ ഈ സിനിമകൾക്കും മീതെ ദേശീയ തലത്തിൽ തന്നെ മികച്ച ഇമേജ് സൃഷ്ടിക്കുമായിരുന്ന രണ്ടു സിനിമകൾ ഇരുവരും നഷ്ടപ്പെടുത്തിയിട്ടുണ്ട്. രണ്ടും സൂപ്പർ ഹിറ്റ് സംവിധായകൻ ശങ്കറിന്റെ സിനിമകളാണ്.സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്ന കെട്ടുറപ്പുള്ള കഥകളിൽ പിറവിയെടുത്ത സിനിമകളാണത്.

ഇന്ത്യൻ എന്ന സിനിമ രജനിയെ മനസ്സിൽ കണ്ട് എഴുതിയ സിനിമയാണെന്ന് ശങ്കർ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കമൽ നായകനായി എത്തിയപ്പോഴും അതിലെ മാനിറസങ്ങൾ മാറ്റിയിരുന്നില്ലന്നും സംവിധായകൻ പറയുന്നു.

സേനാപതി എന്ന സ്വതന്ത സമര സേനാനിയെയാണ് രജനിക്ക് പകരം കമൽ ആ സൂപ്പർഹിറ്റ് സിനിമയിൽ അവതരിപ്പിച്ചത്. സേനാപതിയെ സി.ബി.ഐ ഉദ്യോഗസ്ഥനായ നെടുമുടി വേണു അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മർദ്ദിച്ച് മുടി മുകളിലോട്ട് വാരി ഒതുക്കുന്ന നായകന്റെ രംഗം തന്നെ രജനിക്ക് വേണ്ടി എഴുതിയതായിരുന്നു.

എന്നാൽ കമൽ അത് ചെയ്തപ്പോൾ സേനാപതി കഥാപാത്രം യഥാർത്ഥത്തിൽ മുടി വാരി ഒതുക്കുന്ന രംഗം പോലെ ഫീൽ ചെയ്തുവെന്ന് ശങ്കർ ചൂണ്ടിക്കാട്ടി.

കമലിന് ദേശീയ തലത്തിൽ തന്നെ വലിയ അംഗീകാരവും സാമ്പത്തികമായി വൻ നേട്ടവും കൊയ്ത സൂപ്പർ ഹിറ്റ് ചിത്രമായി പിന്നീട് ഇന്ത്യൻ സിനിമ മാറി. രജനിയുടെ ബാഷയുടെ കളക്ഷൻ മറികടന്ന് ഒരു ബ്ലോക്ക് ബസ്റ്ററായി ഇന്ത്യൻ മാറിയത് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു. കമൽ ഹാസന് ദേശീയ പുരസ്ക്കാരവും 1996-ൽ പുറത്തിറങ്ങിയ ഈ സിനിമയിലൂടെ ലഭിച്ചു.ആ വർഷം ഓസ്കർ പുരസ്കാരത്തിനുള്ള രാജ്യത്തിന്റെ ഔദ്യോഗിക എൻട്രികൂടി ആയിരുന്നു ഇന്ത്യൻ. ഹിന്ദുസ്ഥാനി എന്ന പേരിൽ ഹിന്ദിയിലും ഭാരതീയുഡു എന്ന പേരിൽ തെലുങ്കിലും പിന്നീട് ഈ സിനിമ പുറത്തിറക്കുകയുണ്ടായി.ഇന്ത്യൻന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ പ്രവർത്തനങ്ങൾ നിലവിൽ ശങ്കർ തുടങ്ങിയിരിക്കുകയാണ്.

ഇന്ത്യൻ സിനിമ രജനിയുടേതായി പിറവിയെടുത്തിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം തന്നെ ഒരു പക്ഷേ അതാകുമായിരുന്നു. സൂപ്പർ സ്റ്റാർ പദവിയിൽ പതിറ്റാണ്ടുകളായി വിലസുമ്പോഴും ഒരു ദേശീയ അവാർഡ് പോലും ഇന്നുവരെ രജനിയെ തേടി എത്തിയിട്ടില്ല എന്നതും ഓർക്കണം.

ദളപതി വിജയ് ക്ക് നഷ്ടമായ പൊളിറ്റിക്കൽ ത്രില്ലർ മുതൽവൻ 100 ദിവസം തമിഴകത്ത് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച സിനിമയാണ്.നിരവധി അവാർഡുകൾ വാരിക്കുട്ടിയ മുതൽവൻ രാഷ്ട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു.

ഒരു നാൾ മുഖ്യമന്ത്രിയായി ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും വിറപ്പിച്ച നായക കഥാപാത്രത്തെ ആക്ഷൻ കിംഗ് നടൻ അർജുൻ ആണ് അവതരിപ്പിച്ചത്.1999ൽ ആണ് മുതൽവൻ റിലീസ് ചെയ്തത്.

vijay_politics1

ഇന്ത്യനിലും മുതൽവനിലും നായകർ അഴിമതിക്കും അനീതിക്കും എതിരെയാണ് ശബ്ദമുയർത്തുന്നത്. ഇന്ത്യനിലെ നായകൻ കത്തിയെടുത്ത് ചോര വീഴ്ത്തി പോരാടുമ്പോൾ മുതൽവനിൽ ഒരു നാൾ മുഖ്യമന്ത്രി കസേരയിലിരുന്നാണ് പോരാട്ടം.

അഴിമതി കൊടുകുത്തിവാഴുന്ന ഈ പുതിയ കാലത്തും രണ്ട് സിനിമകൾക്കും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലന്നതും ശ്രദ്ധേയമാണ്.

Top