രജനീകാന്ത് ഹിമാലയത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോകുമെന്ന് റിപ്പോര്‍ട്ട്

തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ദര്‍ബാര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഹിമാലയത്തിലേക്ക് തീര്‍ത്ഥാടനത്തിനായി പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാലയുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടന്‍ രജനികാന്ത് ഹിമാലയത്തില്‍ ധ്യാനത്തിനായി പോയിരുന്നു. തുടര്‍ന്ന് ദര്‍ബാറിന്റെ ചിത്രീകരണത്തിന് ശേഷവും രജനീകാന്ത് ഹിമാലത്തില്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ആണ്. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top