‘ദര്‍ബാര്‍’ കളറാക്കാനൊരുങ്ങി ദളപതി; ഡബ്ബിംഗ് ആരംഭിച്ചു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ദര്‍ബാര്‍’ ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ച് ദളപതി. രജനികാന്ത് ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോകള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടത്. തമിഴകത്തിന്റെ സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് ദര്‍ബാര്‍.

ആദിത്യ അരുണാചലം എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. അടുത്തമാസം 7നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുക. അതിനു മുമ്പേ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രജനി നായകനായി എത്തുന്ന അടുത്ത ചിത്രം സിരുത്തൈ ശിവ സംവിധാനം ചെയ്യന്നതാണ്.

Top