കമല്‍ഹാസനുമായി സഖ്യം; അഭ്യൂഹങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി രജനീകാന്ത്‌

ചെന്നൈ: അടുത്ത നിയമസഭാ തെഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നൂറ് ശതമാനം അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത്. രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് സൂപ്പര്‍ താരത്തിന്റെ ഈ പ്രതികരണം.

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ അന്തിമ തീരുമാനമുണ്ടാക്കുമെന്നും കമലിനൊപ്പം ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ തീരുമാനം വരുമെന്നും രജനീകാന്ത് പറഞ്ഞു.

കമലുമായി രാഷ്ട്രീയസഖ്യമുണ്ടാക്കും എന്ന് നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നു. ഈ കാര്യം വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഭാവി നടപടികള്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top