രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരന്‍ 2.0യുടെ കഥ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

2.0 rejani movie

ജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരന്‍ 2.0യുടെ ടീസര്‍ ചോര്‍ന്നതിനു പിന്നാലെ കഥയും ചോര്‍ന്നിരിക്കുകയാണ്. മനുഷ്യര്‍ക്ക് നേരെയുള്ള പക്ഷികളുടെ പ്രതികാരമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണെന്നുമൊക്കെയാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് ലീക്ക് ചെയ്ത ടീസറില്‍ നിന്ന് വ്യക്തമായത്. ദ് വേള്‍ഡ് ഈസ് നോട്ട് ഒണ്‍ളി ഫോര്‍ ഹ്യൂമന്‍സ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.

ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക. എസ് ശങ്കറും ബി ജെയ മോഹനും തിരകഥ എഴുതി ശങ്കര്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനാണ്.

Top