സ്റ്റൈല്‍ മന്നന്‍ രജനിയുടെ #10 ഇയര്‍ ചലഞ്ചുമായി മകള്‍ സൗന്ദര്യ

ഇപ്പോഴത്തെ ഫോട്ടോയോടൊപ്പം പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്ന 10 ഇയര്‍ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണ് ഇപ്പോള്‍.ഇതിനകം പല സിനിമാ താരങ്ങളും 10 ഇയര്‍ ചലഞ്ചുമായി എത്തിയെങ്കിലും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 10 ഇയര്‍ ചലഞ്ചാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്.

രജനീകാന്തിന്റെ മകള്‍ സൗന്ദര്യയാണ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഓരോ വര്‍ഷം കഴിയുന്തോറും അച്ഛന്‍ കൂടുതല്‍ ചെറുപ്പമാകുന്നു എന്നും കുറിച്ചു. ബാഷ , കബാലി, പേട്ട എന്നീ ചിത്രങ്ങളിലെ ഫോട്ടോയാണ് പോസറ്റ് ചെയ്തത്.

നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രമാണ് പേട്ട. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനായ കാലി എന്ന കഥാപാത്രമായാണ് സ്റ്റൈല്‍ മന്നന്‍ ചിത്രത്തില്‍ എത്തുന്നത്.

Top