സുപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം കാലാ യുഎസില്‍ റിലീസ് ചെയ്തു

ജനി ചിത്രം കാലാ യുഎസില്‍ റിലീസ് ചെയ്തു. പ്രേക്ഷകര്‍ ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ്. രജനി ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് കാലയെന്നാണ് ആദ്യ ദിന പ്രതികരണങ്ങള്‍. കബാലിയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് കാലയെന്നും അഭിപ്രായമുണ്ട്.

രജനിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ആദ്യം മുതല്‍ അവസാനം വരെ തലൈവരുടെ പ്രകടനം തന്നെയാണ് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നത്. രജനിക്കൊപ്പം വില്ലന്‍ വേഷത്തിലെത്തിയ നാനാ പടേക്കറും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.

വ്യത്യസ്ഥമാര്‍ന്ന പ്രമേയവും അവതരണവുമാണ് പാ രഞ്ജിത്ത് തന്റെ ചിത്രത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് ഈ ചിത്രമൊരുക്കിയത്. രഞ്ജിത്തിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തെ മറ്റൊരു ലെവിലെത്തിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി കാല മാറുമെന്നാണ് കരുതുന്നത്്.

Top