rajani twitter account hacked

ചെന്നൈ: ട്വിറ്റര്‍ ഹാക്ക് ചെയ്ത ഹാക്കറെ തുരത്തിയോടിച്ച് കബാലി.

ഇന്നലെയാണ് സംഭവം നടന്നത്. പതിവില്ലാതെ രജനിയുടെ ട്വിറ്റര്‍ പേജിലെ ഫോളോവിങ്ങ് (രജനി പിന്തുടരുന്നവര്‍) എണ്ണം കൂടി. ഷാരുഖിനെയും സല്‍മാനെയും ആമിറിനെയും അക്ഷയ് കുമാറിനെയും രജനി പിന്തുടരാന്‍ തുടങ്ങി. കബാലി സംവിധായകന്‍ പാ രഞ്ജിത്, കലൈ പുലി താനു എന്നിവരും ഇതില്‍പ്പെടും.

ഇതില്‍ അത്ര പന്തികേട് ആര്‍ക്കും തോന്നിയില്ല. എന്നാല്‍ അടുത്തത് ഒരു ട്വീറ്റ് ആയിരുന്നു. Rajanikanth #HitToKill എന്നായിരുന്നു ട്വീറ്റ്. രജനിയുടെ ഒരു ട്വീറ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ ട്വീറ്റ് റി ട്വീറ്റ് ചെയ്തു. സംഭവം ട്വിറ്ററില്‍ ഉടന്‍ തരംഗമായി .

അപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്. പലര്‍ക്കും എന്താണ് ട്വീറ്റിന്റെ അര്‍ഥമെന്നറിയണം. ചിലര്‍ അത് രാഷ്ട്രീയമാക്കി. ട്വീറ്റ് വിവാദമായി മാറുമെന്നായതോടെ രജനിയുടെ മകള്‍ സൗന്ദര്യ രംഗത്തെത്തി.

അച്ഛന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്നാല്‍ മണിക്കുറുകള്‍ക്കകം ട്വിറ്ററില്‍ നടത്തിയ പ്രതിരോധത്തോടെ അക്കൗണ്ട് തിരിച്ച് പിടിച്ചെന്നും അവര്‍ ട്വീറ്റ് ചെയ്തു. വിവാദ ട്വീറ്റ് പിന്നീട് അവര്‍ നീക്കം ചെയ്യുകയും ചെയ്തു.

വിവാദ ട്വീറ്റ്

Untitled-167567

Top