rajani new film kabali remake malaysia language

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴകത്തെ സൂപ്പര്‍താരം രജനികാന്ത് നായകനാവുന്ന കബാലി മലേഷ്യയിലെ ഭാഷയായ മലായിലേക്ക് ഡബ്ബ് ചെയ്യുന്നു. ഇതാദ്യമായാണ് ഒരു തമിഴ് സിനിമ മലേഷ്യന്‍ ഭാഷയില്‍ ഡബ്ബ് ചെയ്യുന്നത്. മലേഷ്യയിലെ മാലിക് സ്ട്രീംസ് പ്രൊഡക്ഷന്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ എന്ന കമ്പനിയാണ് സിനിമ ഡബ്ബ് ചെയ്തിരിക്കുന്നത്.

മലേഷ്യന്‍ ഭാഷയിലുള്ള ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. മേയ് 27നാണ് ചിത്രം റിലീസാവുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബാലിയില്‍ രാധിക ആപ്‌തെയാണ് നായിക. മലേഷ്യ, ഹോങ്കോംഗ്, ബാങ്കോക്ക്, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച കബാലിയില്‍ ഒരു അധോലോക രാജാവിന്റെ വേഷത്തിലാണ് രജനി എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ആദ്യം ദിവസം തന്നെ 68 ലക്ഷം പേരാണ് കണ്ടത്. 1.06 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസല്‍ രജനി പഴയകാല രൂപത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇടക്ക് നായികയായ രാധിക ആപ്‌തെയെയും ടീസറില്‍ വന്നു പോകുന്നു.

Top