സ്റ്റൈല്‍ മന്നന്റെ നായികയാവാന്‍ ഒരുങ്ങി കീര്‍ത്തി സുരേഷ്

ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷ്. നേരത്തെ രജനിയുടെ നായികയാവാന്‍ പല നായികമാരുടെ പേരുകൾ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി ആണ് നായികയാവുന്നത് എന്ന കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

മാത്രമല്ല കീര്‍ത്തി ആദ്യമായാണ് രജനി കാന്തിനൊപ്പം ചിത്രത്തിലെത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു.

ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്. സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ദീപാവലി റിലീസ് ആയാവും ചിത്രം തീയേറ്ററുകളില്‍ എത്തുക.

Top