രജനികാന്ത് ചിത്രം ദര്‍ബാര്‍ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. രജനികാന്തിന്റേയും ചിത്രത്തിലെ നായിക നയന്‍താരയുടേയും ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തിവിട്ടിരിക്കുന്നത്. മുംബൈയിലെ ലൊക്കേഷനില്‍ ഇരുവരും ക്രിക്കറ്റ് കളിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തു വന്നത്.

ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണ്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top