രജനികാന്ത് – എ ആര്‍ മുരുഗദോസ് ചിത്രം:ഷൂട്ടിംഗ് ഏപ്രില്‍ 10ന് ആരംഭിക്കും

ജനികാന്തും എ ആര്‍ മുരുഗദോസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 10ന് ആരംഭിക്കും. ചിത്രത്തില്‍ രജനീകാന്ത് ഇരട്ടവേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥനായിരിക്കും ഒരു കഥാപാത്രം.

ചിത്രത്തില്‍ നയന്‍താരയാണ് രജനിയുടെ നായികയാകുന്നത്.മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന്‌ പുറത്തുവിട്ടില്ല. അനിരുദ്ധ രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.ഛായാഗ്രഹണം സന്തോഷ് ശിവന്‍.

Top