സൈബർ ആക്രമണങ്ങൾക്കെതിരെ വീണ്ടും അനശ്വര രാജൻ

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവ് നടത്തുന്ന ‘റെഫ്യൂസ് ദ അബ്യൂസ്’ ക്യാമ്പയിനിൽ പങ്കെടുത്ത് നടി അനശ്വര രാജനും. സൈബർ ഇടങ്ങളിൽ നിന്നുമുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെയും സദാചാര ആങ്ങളമാർക്കെതിരെയുമാണ് അനശ്വരയുടെ വാക്കുകൾ.

നാലു ചുവരുകള്‍ക്ക് ഉള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചു പറയുമ്പോള്‍ സൂക്ഷിക്കണമെന്നാണ് ക്യാമ്പയിനിന്റെ ഭാഗമായി പങ്കുവച്ച വിഡിയോയിൽ അനശ്വര പറയുന്നത്. ഈ അടുത്തിടെ നിരവധി സൈബർ അക്രമണങ്ങൾ നേരിട്ട നടിയാണ് അനശ്വര. മഞ്ജു വാര്യർ, പാര്‍വതി തുടങ്ങി നിരവധിപേർ ഈ ക്യാമ്പയിനിന്റെ ഭാഗമായി വിഡിയോകൾ പങ്കുവച്ചു.

Top