രാജമൗലി ചിത്രം ‘ആർആർആർ’ പെൻമൂവീസ് സ്വന്തമാക്കി

ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണ് അർആർആർ. സിനിമയുടെ ചിത്രങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.

ചിത്രത്തിന്റെ വടക്കേ ഇന്ത്യയുടെ വിതരണ അവകാശം പെൻമൂവീസിന് വിറ്റുപോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരങ്ങൾ ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്. വൻ തുകയ്ക്കാണ് ഇടപാട് നടന്നതെന്നാണ് പുറത്തുവരുന്ന വാർത്ത. എന്നാൽ തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പത്ത് ഭാഷകളിലാകും ചിത്രം പ്രദർശനത്തിനെത്തുക.

ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

Top