ദൃശ്യം 2-ന് അഭിനന്ദനവുമായി രാജമൗലി

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 ന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ രാജമൗലി. സിനിമ കണ്ട ശേഷം ജീത്തു ജോസഫിന് രാജമൗലി അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ജീത്തു തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ദൃശ്യം ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റര്‍പീസ് ആണെന്നും രണ്ടാം ഭാഗത്തിന്റെ എഴുത്ത് ലോകനിലവാരമുള്ളതാണെന്നും രാജമൗലി കുറിക്കുന്നു..

രാജമൗലിയുടെ സന്ദേശത്തില്‍ നിന്ന്

ഹായ് ജീത്തു, ഇത് രാജമൗലി സിനിമാ സംവിധായകന്‍. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അതെന്റെ ചിന്തകളില്‍ ഏറെ നേരം നിന്നു. തിരിച്ചുപോയി ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ടു (തെലുങ്കിലെ ദൃശ്യം മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ). എനിക്കിത് പറഞ്ഞേ മതിയാകൂ… സംവിധാനം, തിരക്കഥ, എഡിറ്റിങ്ങ്, അഭിനയം എല്ലാം ഗംഭീരം..പക്ഷേ എഴുത്ത് അത് മറ്റൊന്നാണ്.. ലോകനിലവാരമുള്ളത്. ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റര്‍പീസ് ആണ്. അതുമായി പരിധികളില്ലാതെ ലയിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന വിവരണത്തോടെ രണ്ടാം ഭാഗത്തിനൊരുക്കിയ സ്റ്റോറിലൈനിന് മികവൊട്ടും കുറവല്ല..നിങ്ങളില്‍ നിന്ന് ഇനിയുമേഖറെ മാസ്റ്റര്‍പീസുകള്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.. രാജമൗലി കുറിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ആമസോണ്‍ പ്രൈം വഴി ദൃശ്യം 2 പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാലിനെ കൂടാതൈ മീന, അന്‍സി, എസ്തര്‍, മുരളി ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Top