രാജമൗലി ചിത്രം ‘ആർആർആർ’ ടീസർ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയുടെ ബിഗ്ബഡ്ജറ്റ് ചിത്രം ആർആർആർ ടീസർ പുറത്തിറങ്ങി.ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം നാലു ലക്ഷത്തിന് മുകളിൽ വ്യൂവേഴ്സ് ആണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്.

ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് വീഡിയോ ആണ് ടീസറിൽ കാണുന്നത്.രാജമൗലിയുടെ സംവിധാന മികവും, മികച്ച ദൃശ്യാവിഷ്കാരവും ടീസറിന്റെ മികവ് കൂട്ടുന്ന എന്ന് എടുത്തു പറയേണ്ട കാര്യമാണ്. എൻടിആർനെയും രാംചരണിനെയും കൂടാതെ അജയ് ദേവ് ഗൺ, ആലിയഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി,ആലിസൺ ദൂതി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡിവിവി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ കെ സെന്തിൽകുമാർ ഛായാഗ്രഹണവും എം എം കീരവാണി സംഗീതസംവിധാനവും നിർവഹിക്കുന്നു.

കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് മാസങ്ങളായി തടസ്സപ്പെട്ടിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടാഴ്ച മുമ്പാണ് പുനരാരംഭിച്ചത്. ബാഹുബലി എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ആർആർആറിനെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.

Top