അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി: ‘ആര്‍ആര്‍ആര്‍’ ന്റെ ബഡ്ജറ്റ് 400 കോടി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ബാഹുബലിയുടെ രണ്ടു ഭാഗത്തിനായി ചിലവഴിച്ച 400 കോടി രൂപയാണ് രാജമൗലി ആര്‍ആര്‍ആറിനായി വിലയിരുത്തുന്നത്.

ജൂനിയര്‍ എന്‍.ടി ആറും, രാംചരന്‍ തേജയുമാണ് ചിത്രത്തില്‍ നായകന്മാരായ് എത്തുന്നത്. സിനിമയില്‍ ആദ്യം നായികയാകുന്നത് സാമന്തയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോളിവുഡ് താരം അലിയാ ഭട്ട് ആണ് ചിത്രത്തിലെ നായിക എന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ടിരിക്കുന്നത്.

നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിവിവി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എംഎം കീരവാണിയാണ്.ചിത്രം 2020 ജൂലെ 30 ന് റിലീസിന് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Top