rajamanikyam-IAS-Nishanthini IPS-kochi

കൊച്ചി : ശീമാട്ടി ഭൂമി ഇടപാടിലൂടെ മുഖം നഷ്ടപ്പെട്ട കളക്ടര്‍ മുഖം മിനുക്കാന്‍ ഭാര്യയായ ഐ.പി.എസ് ഓഫീസറെ കൂട്ടുപിടിച്ച് രംഗത്ത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത വകയില്‍ മോഹ വിലക്കുമപ്പുറം കോടികള്‍ പ്രമുഖ വസ്ത്രശാലയായ ശീമാട്ടി അധികൃതര്‍ക്ക് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കളക്ടറാണ് പുതിയ ‘നമ്പറു’ മായി രംഗത്തിറങ്ങിയിരിക്കുന്നത്.

‘എന്റെ കുളം എറണാകുളം’ പദ്ധതിയുടെ ഭാഗമായി ‘അന്‍പോടു കൊച്ചി’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന എറണാകുളം ശിവക്ഷേത്ര ശുചീകരണത്തിനാണ് ഭാര്യയും വിജിലന്‍സ് റേഞ്ച് എസ്.പി യുമായ നിശാന്തിനിക്കൊപ്പം കളക്ടര്‍ രാജ്യമാണിക്യം കുളം ശുചീകരിക്കാനിറങ്ങിയത്.

nnnnnnnnnnnnnnnn

ഒരേ യൂണിഫോമില്‍ രംഗം അടക്കിവാണ ഉദ്യോഗസ്ഥ ദമ്പതികളുടെ പടം മാതൃഭൂമി അടക്കമുള്ള പത്രങ്ങളില്‍ കൊച്ചി എഡിഷനില്‍ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘മാതൃകയായി മാണിക്യങ്ങള്‍’ എന്നായിരുന്നു അടിക്കുറിപ്പ്.

പൊരിവെയിലില്‍ കളക്ടര്‍ കുളത്തിലിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നല്ല ഉദ്ദേശ്യത്തോടെ തന്നെയാണോ എന്ന സംശയമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്.

പ്രത്യേകിച്ച് ഭൂമി ഇടപാടില്‍ രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍.

വിജിലന്‍സ് എസ്.പി. ആയ ഭാര്യയെ കുളം വൃത്തിയാക്കാന്‍ കൂടെ കൂട്ടിയ കളക്ടറുടെ നടപടി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

തന്നില്‍ നിക്ഷിപ്തമായ കടമ സത്യസന്ധമായി നിര്‍വ്വഹിക്കുന്നതിനാണ് ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ അഭിപ്രായം.

rajamanikyam

നേരത്തെ മോഹ വേഷത്തില്‍ മനോരമയില്‍ കളക്ടര്‍ രാജമാണിക്യം ഡി.ഐ.ജി വേഷത്തിലും നിശാന്തിനി തമിഴ് വീട്ടമ്മയുടെ വേഷത്തിലും പ്രത്യക്ഷപ്പെട്ടത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഡി.ഐ.ജി യുടെ യൂണിഫോം കളക്ടര്‍ ധരിച്ചതാണ് ഐ.പി.എസുകാരെ ചൊടിപ്പിച്ചിരുന്നത്.

Top