രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി ; മരണം 55

പെട്ടിമുടി: രാജമല പെട്ടിമുടി ദുരന്തത്തില്‍ല്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്ന് രണ്ട് മൃതദേഹം തെരച്ചിലില്‍ കണ്ടെത്തി. ഒരു ആൺകുട്ടിയുടെ മൃതദേഹവും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇനി കണ്ടെത്താനുള്ളത് 15 പേരെയാണ്. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലില്‍ ഒരു മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കന്നിയാറിന്റെ കരയില്‍ നിന്നാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്.

Top