പയ്യന്നൂര്‍ കൊലപാതകം; ബി.ജെ.പി നേതാക്കളുടെ വിമര്‍ശനങ്ങളെ തള്ളി ഒ.രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്ത്.

ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന നേതാക്കളുടെ പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

ഗവര്‍ണറെ വിമര്‍ശിക്കുന്ന നയമല്ല ബി.ജെ.പിയുടേത്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആര്‍.എസ്.എസ് എന്ന് മുദ്ര കുത്തുന്ന രീതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Top