ആര്‍ആര്‍ആറിന്റെ ക്ലൈമാക്‌സ് കണ്ണവനത്തില്‍; രാജമൗലിയും സംഘവും കണ്ണൂരില്‍

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ ഷൂട്ടിങ് കണ്ണൂരില്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനാണ് രാജമൗലിയും സംഘവും കണ്ണൂരിലെ കണ്ണവം വനത്തിലെത്തുന്നത്. ജൂനിയര്‍ എന്‍ടിആറും റാംചരണും അവതരിപ്പിക്കുന്ന കോമരം ഭിം അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളുടെ നിര്‍ണായക ഫൈറ്റ് സീന്‍ ആണ് ഇവിടെ ചിത്രീകരിക്കുന്നത്‌.

ബാഹുബലിയുടെ രണ്ടു ഭാഗത്തിനായി ചിലവഴിച്ച 400 കോടി രൂപയാണ് രാജമൗലി ആര്‍ആര്‍ആറിനായി വിലയിരുത്തുന്നത്.

ജൂനിയര്‍ എന്‍.ടി ആറും, രാംചരന്‍ തേജയുമാണ് ചിത്രത്തില്‍ നായകന്മാരായ് എത്തുന്നത്. ബോളിവുഡ് താരം അലിയാ ഭട്ട് ആണ് ചിത്രത്തിലെ നായിക.

നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിവിവി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എംഎം കീരവാണിയാണ്.ചിത്രം 2020 ജൂലെ 30 ന് റിലീസിന് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Top