ബിജെപിയുടെ ‘രാമക്ഷേത്ര കാര്‍ഡ്’ ജനം തിരിച്ചറിഞ്ഞു : വിമര്‍ശനവുമായി രാജ് താക്കറെ

മുംബൈ: എല്ലാ മേഖലയിലും പരാജയപ്പെട്ട ബിജെപിയുടെ രാമക്ഷേത്രകാര്‍ഡ്‌കൊണ്ടുള്ള കളി ജനം തിരിച്ചറിഞ്ഞെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ല പരമ പൂജ്യനനെന്ന് രാഹുല്‍ ഗാന്ധിയെ താക്കറെ പ്രശംസിച്ചു.

ഗുജറാത്തിലും കര്‍ണാടകയിലും രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. ‘പപ്പു ഇപ്പോള്‍ പരമപൂജ്യനായിരിക്കുന്നു’. ദേശീയ തലത്തില്‍ രാഹുലിന്റെ നേതൃത്വം സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ കാണാന്‍ പോവുകയാണ്. രാജ് താക്കറെ പറഞ്ഞു. എല്ലാ മേഖലയിലും പരാജയപ്പെട്ടവര്‍ രാമക്ഷേത്രം വെച്ച് കളിക്കുകയാണെന്നും വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചകൊണ്ടിരുന്ന ബിജെപി കഴിഞ്ഞ ദിവസം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാജ് താക്കറെ ബിജെപിയെ വിമര്‍ശിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തെ മോദിജിയുടെയും അമിത്ഷായുടെയും ഭരണം ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപി എല്ലാ മേഖലയിലും പരാജയപ്പെട്ടു. ഇനി അവര്‍ക്കൊന്നും ഉയര്‍ത്തിക്കാട്ടാനില്ല. അതുകൊണ്ടാണ് രാമ ക്ഷേത്ര കാര്‍ഡ് കളിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. അവര്‍ ആ കളി തിരിച്ചറിഞ്ഞിരിക്കുന്നു, രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

Top