രാജ് കുമാറിന്റെ കസ്റ്റഡി മരണം: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഇടുക്കി സ്വദേശി രാജ് കുമാര്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് സബ് ജയിലില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വിശദമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആണ് നിര്‍ദേശം നല്‍കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നാലു ദിവസത്തെ തുടര്‍ച്ചയായ മര്‍ദനത്തിന്റെ ഫലമായി രാജ് കുമാറിന്റെ ശരീരത്തിന്‍ 32 മുറിവുകള്‍ ഉണ്ടായിരുന്നതായി ഡോ. ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ പുതിയ ഉദാഹരണമാണ് രാജ് കുമാറിന്റെ മരണമെന്ന് പരാതിയില്‍ ആരോപിച്ചു.

Top