പ്രായം വെറും അക്കമാണെന്ന് തെളിയിച്ച നിനക്ക് ഒരായിരം ജന്മദിനാശംസകള്‍; രാജ് കുന്ദ്ര

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടേത്. മോഡലിങിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ താരം പെട്ടന്നാണ് ബോളിവുഡ് മനസ് കീഴടക്കിയത്. ഇപ്പോഴിതാ താരത്തിന്റെ ജന്മദിനത്തില്‍ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ശില്‍പയുടെ സൗന്ദര്യത്തെ അഭിനന്ദിച്ചിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

44-ാം പിറന്നാള്‍ ആഘോഷിക്കുന്ന ശില്‍പയ്ക്ക് പ്രണയാര്‍ദ്രമായ കുറിപ്പിലൂടെയാണ് കുന്ദ്ര ജന്മദിനാശംസകള്‍ നേര്‍ന്നത്. പ്രായം വെറും അക്കമാണെന്ന് തെളിയിച്ച നിനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് കുന്ദ്ര കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട മാലാഖയെ എന്റെ ജീവിതത്തിലേക്ക് അയച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നീ എനിക്ക് ലഭിച്ച അനുഗ്രഹമാണ് എന്നും അദ്ദേഹം കുറിച്ചു.

രാജ് കുന്ദ്രയുടെ കുറിപ്പ്‌

‘നമ്മുടെ ജീവിത യാത്രയിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മാലാഖയെ എന്റെ ജീവിതത്തിലേക്ക് അയച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നീ എനിക്ക് ലഭിച്ച അനുഗ്രഹമാണ്. ഞാന്‍ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

പ്രായം വെറും അക്കമാണെന്ന് തെളിയിച്ച നിനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയട്ടെ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും മുമ്പോട്ട് പോകുന്ന ജീവിത രീതികളിലൂടെ പ്രായം വെറുമൊരു നമ്പറാണെന്ന് തെളിയിച്ചവളാണ് നീ. ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതിന് നന്ദി’ എന്നായിരുന്നു കുന്ദ്ര കുറിച്ചത്.

2009 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിയാന്‍ രാജ് കുന്ദ്രയാണ് രാജ്- ശില്‍പ ദമ്പതികളുടെ മകന്‍.

Top