ഉത്തര്‍ പ്രദേശ് പി സി സി അധ്യക്ഷന്‍ രാജ് ബബ്ബര്‍ രാജിവച്ചു

raj-babbar

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നടനും മുതിര്‍ന്ന നേതാവുമായ രാജ് ബബ്ബര്‍ രാജിവച്ചു. ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് ബബ്ബറിന്റെ രാജി.

അതേസമയം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനവും ബബ്ബറിന്റെ രാജിയിലേക്ക് നയിച്ചതായി സൂചനയുണ്ട്. പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ യുവാക്കള്‍ വരണമെന്നായിരുന്നു പ്ലീനറി സമ്മേളനത്തിലെ രാഹുലിന്റെ പ്രസ്താവന. ഗോവ കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശാന്താറാം നായിക് തിങ്കളാഴ്ച രാജി വച്ചിരുന്നു. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയും രാജിവെച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ രാജി സംബന്ധിച്ച് അനാവശ്യ ഊഹാപോഹം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ശിദ് അറിയിച്ചു.

Top