പ്രശംസ പിടിച്ചുപറ്റി രാജ് ബി ഷെട്ടിയുടെ ടോബി

റിലീസ് ചെയ്തപ്പോള്‍ തന്നെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ടോബി. രാജ് ബി ഷെട്ടിയുടെ രചനയില്‍ മലയാളിയായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം ചെയ്ത രാജ് ബി ഷെട്ടിയുടെ നിരൂപക പ്രശംസ നേടിയ കന്നഡ ചിത്രമായ ടോബിയുടെ മലയാളം പതിപ്പ് സെപ്റ്റംബര്‍ 22 ന് കേരളത്തില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. രവി റായ് കലസ, ലൈറ്റര്‍ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അര്‍വാങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. മികച്ച കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയില്‍, ‘ഗരുഡ ഗമന വൃഷഭ വാഹന’യ്ക്കും റോഷാക്കിനും ശേഷമുള്ള മിഥുന്‍ മുകുന്ദന്റെ അത്യുഗ്രന്‍ സംഗീതവും ടോബിയെ ഒരു അതുല്യ സിനിമാറ്റിക് പീസാക്കി ഉയര്‍ത്തുന്നു. മലയാളത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും തിയേറ്ററില്‍ വന്ന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ടോബി കാണണമെന്നും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയ രാജ് ബി ഷെട്ടി അഭ്യര്‍ത്ഥിച്ചു.

ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാര്‍ന്ന പ്രകടനമാണ് ചിത്രത്തില്‍ സമ്മാനിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. പ്രവീണ്‍ ശ്രിയാന്‍ നിതിന്‍ ഷെട്ടി എന്നിവരാണ് ഛായാഗ്രഹണം എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അര്‍ഷാദ് നക്കോത്ത്, മേക്കപ്പ് റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, 5.1 മിക്‌സ് അരവിന്ദ് മേനോന്‍, ആക്ഷന്‍ രാജശേഖരന്‍, അര്‍ജുന്‍ രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാമില്‍ ബങേര, ഡബ്ബിങ് കോ-ഓര്‍ഡിനേറ്റര്‍ സതീഷ് മുതുകുളം, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top