‘രുധിര’ത്തില്‍ അപര്‍ണ ബാലമുരളിയുടെ നായകനായി രാജ്‍ ബി ഷെട്ടി മലയാളത്തിലേക്ക്

ന്നഡ താരം രാജ്‍ ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്നു. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കന്നഡ ചിത്രത്തിലൂടെ മലയാളികളുടെയും ശ്രദ്ധയാകര്‍ഷിച്ച സംവിധായകനും നടനുമാണ് രാജ് ബി ഷെട്ടി. ‘രുധിരം’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാജ് ബി ഷെട്ടി മലയാളത്തിൽ എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സജാദ് കാക്കുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ ശ്രീകുമാര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

വി എസ് ലാലനാണ് രുധിരം നിര്‍മിക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മാണം. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷബീര്‍ പത്താനാണ്. വിൻസന്റ് ആലപ്പാട്ടാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. സൗണ്ട് മിക്സ് ഗണേഷ് മാരാര്‍. ആര്‍ട്ട് ശ്യാം കാര്‍ത്തികേയൻ, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്‍ണൻ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആനന്ദ് ശങ്കര്‍, ആക്ഷൻ റണ്‍ രവി, ഫിനാൻസ് കണ്‍ട്രോളര്‍ എം എസ് അരുണ്‍, ലൈൻ പ്രൊഡ്യൂസര്‍ അവീന ഫിലിംസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യൻ, പിആര്‍ഒ എ എസ് ദിനേശ്.

അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്നു.

Top