ആര്‍എസ്എസ് മേധാവിയുടെ പതാക ഉയര്‍ത്തല്‍ ; നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെയാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ, ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എയ്ഡഡ് സ്‌കൂളില്‍ ജനപ്രതിനിധിക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താമെന്ന് ജില്ലാകളക്ടര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു.

ഈ അറിയിപ്പ് വകവെക്കാതെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

Top