Raising Capital: South Indian Bank shares and sales ends tomorrow

ധിക മൂലധന സമാഹരണം ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തുന്ന അവകാശ ഓഹരികളുടെ വില്‍പ്പന നാളെ അവസാനിക്കും.

മൂന്ന് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി വാങ്ങാന്‍ അവകാശമുണ്ടാവും.ഒരു രൂപ മുഖവിലയുള്ള ഓഹരികള്‍ 13 രൂപ പ്രീമിയമടക്കം 14 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. മൊത്തം 630 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ഓഹരി ഉടമകളില്‍ നിന്നുള്ള അപേക്ഷകള്‍ അവസാന രണ്ടു ദിവസങ്ങളിലായാവും ലഭിക്കുക.ഫെബ്രുവരി 28ന് ആരംഭിച്ച ഓഹരി വില്‍പ്പനയില്‍ ഇതുവരെ ഏതാണ്ട് 45 ശതമാനത്തിലധികം ഓഹരികള്‍ക്ക് അപേക്ഷകള്‍ ലഭിച്ചതായാണ് സൂചന.

Top