മുഖ്യമന്ത്രിയെ ട്രോളിയ പൊലീസിന് ശമ്പളമില്ല; ഉദ്യോഗസ്ഥന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

കണ്ണൂര്‍: മുഖ്യമന്ത്രിയെ ട്രോളിയുള്ള വാട്സ്ആപ്പ് സന്ദേശം പങ്കുവച്ചതിന് നടപടി നേരിട്ട പൊലീസുകാരന്റെ ആത്മഹത്യാ ഭീഷണി. മുഖ്യമന്ത്രിയെ ട്രോളിയുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍ നേരിട്ടു. സസ്‌പെന്‍ഷന് ശേഷം എ.ആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റുകയും ചെയ്തു. നേരത്തെ ഇദ്ദേഹം ആറളം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു.

മാസങ്ങളായി ശമ്പളമില്ലെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടും ജോലിയില്‍ വിവേചനം കാട്ടുന്നുവെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. പാറാവ് നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിപ്പിക്കുന്നതെന്ന് പറഞ്ഞ് ഇദ്ദേഹം പൊട്ടിക്കരഞ്ഞെന്നും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇരുന്ന് കരയുന്നത് കണ്ട് റെയില്‍വെ പൊലീസുകാര്‍ കാര്യം തിരക്കിയപ്പോഴാണ് ഇദ്ദേഹം തന്റെ സ്ഥിതി പറഞ്ഞതെന്നാണ് വിവരം.

കേരളാ പോലീസ് ഇപ്പോള്‍ ട്രോളുണ്ടാക്കാന്‍ മിടുക്കന്മാരാണ്. സമാകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തി എന്നാല്‍ ചിന്തിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ ട്രോളുകള്‍. എന്നാല്‍ ചിലപ്പോഴൊക്കെ പണിയും കിട്ടാറുണ്ട്. പൊലീസിന്റെ ട്രോളുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മന്ത്രിമാര്‍ സ്വന്തം കാര്യം വരുമ്പോള്‍ സ്വാര്‍ത്ഥത കാണിക്കുന്നത് ശരിയല്ല

Top