ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; ഒരു നക്‌സല്‍ കൊല്ലപ്പെട്ടു, 4 കമാന്‍ഡോകള്‍ക്ക് പരിക്ക്‌

റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ കൊല്ലപ്പെടുകയും കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ കോബ്ര ബറ്റാലിയനിലെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബസ്തര്‍ ഡിവിഷനിലെ ബിജാപൂര്‍, സുക്മ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇറപ്പള്ളി ഗ്രാമത്തിലെ വനത്തിലാണ് രാവിലെ 10.30 ഓടെ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് ലഭിച്ച വിവരം.

Top