മഴയുടെ ശക്തി കുറയുന്നു ; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിച്ചിട്ടുണ്ട്. അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നലേറ്റ് സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിറവം സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് പേര്‍ക്ക് മിന്നലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ പാലക്കാട് നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു.

Top