പുതിയ ന്യൂനമര്‍ദം ; സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ മഴ ശക്തമാകും

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം കാരണമാണ് മഴ കനക്കുന്നത്. ഇതോടെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തെക്കു പടിഞ്ഞാറ് അറബിക്കടല്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

Top