ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌ക്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച രാവിലെ വരെ സുല്‍ത്താനേറ്റിന്റെ വടക്കന്‍ മേഖലകളില്‍ ന്യൂന മര്‍ദ്ദം ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്.

മുസന്ദം ഗവര്‍ണറേറ്റില്‍ മിതമായ മഴയും തീര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നതിനാല്‍ രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും, പ്രത്യേകിച്ച് പര്‍വത, മരുഭൂമി പ്രദേശങ്ങളിലെ താപനിലയില്‍ ഗണ്യമായ കുറവ് രേഖപെടുത്തുമെന്നും ഒമാന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Top