മഴക്കെടുതി: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കാറുടമകള്‍ക്ക് സഹായവുമായി ഫോക്‌സ് വാഗണ്‍

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന പേമാരിയും വെള്ളപ്പൊക്കവും മൂലം ഓട്ടത്തിനിടയ്ക്ക് നിന്നുപോയ ഫോക്‌സ് വാഗണ്‍ കാറുകള്‍ സൗജന്യമായി തൊട്ടടുത്ത ഷോറൂമുകളിലെത്തിക്കാന്‍ കമ്പനി സൗകര്യമൊരുക്കുന്നു.

ഈ സേവനത്തിനായി ഉപഭോക്താക്കള്‍ക്ക് 1800 102 1155, 1800 419 1155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കുറഞ്ഞ നിരക്കില്‍ കാറുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു കൊടുക്കണമെന്ന് ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫോക്‌സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്ടര്‍ സ്റ്റെഫന്നാപ്പ് പറഞ്ഞു. കൂടുതല്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനും കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക ജീവനക്കാരെയും കൂടുതലായി വിന്യസിക്കും.

Top