റെയ്നയ്ക്ക് അർധസെഞ്ചുറി: ഡൽ‌ഹി ക്യാപിറ്റൽസിന് 189 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി .എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 189 റണ്‍സിന്റെ വിജയ ലക്ഷ്യം. തിരിച്ചുവരവ് ഗംഭീരമാക്കിയ സുരേഷ് റെയ്നയുടെ അര്‍ദ്ദസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു.

ധ്യനിര താരങ്ങളുടെ മികവിലാണ് ചെന്നൈ മികച്ച സ്കോറിലേക്കെത്തിയത്. മുഈന്‍ അലിയും(36) അമ്പാട്ടി റായിഡുവും(23) സുരേഷ് റെയ്നയും(54) ചെന്നൈയെ കരകയറ്റുകയായിരുന്നു. നായകന്‍ ധോണി റണ്ണൊന്നുമെടുക്കാതെ പുറത്തായി. അവസാന ഓവറില്‍ സാം കറനും(34) രവീന്ദ്ര ജഡേജയും(26*) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു.

അവസാന ഓവറുകളിൽ സാം കറൻ ആഞ്ഞടിച്ചതോടെ ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന മികച്ച സ്കോറിലെത്തി. ഡൽഹിക്കായി ക്രിസ് വോക്സ്, ആവേശ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top