സംസ്ഥാനത്ത് മഴ ആശങ്ക ഒഴിയുന്നു; വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും

തിരുവനന്തപുരം: ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഒന്നുമില്ല. വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കന്‍ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

 

 

 

 

 

Top