അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതല്ല, മഴയാണ് പ്രളയത്തിന് കാരണം : കേന്ദ്ര ജല കമ്മിഷന്‍

heavy rain fall in kerala

ന്യൂഡല്‍ഹി : കേരളത്തിലെ മഹാപ്രളയത്തിന് കാരണം സംസ്ഥാനത്തെ അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല, മറിച്ച് അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയതെന്ന് കേന്ദ്ര ജല കമ്മിഷന്‍. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്, ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കവും രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും, ദുരന്ത പുനരധിവാസ പ്രവര്‍ത്തനത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിക്കണമെന്നും, കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Top